July 16, 2026

മാനന്തവാടി ഗവ.കോളേജ്: വിവിധ ബ്ലോക്കുകളുടെ ഉദ്ഘാടനം നാളെ .

0
gov.college-MDY-1-.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ഗവ.കോളേജില്‍ പുതുതായി പണി കഴിപ്പിച്ച അക്കാദമിക്, ലൈബ്രറി ബ്ലോക്കുകള്‍, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച  ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെയും  ഉദ്ഘാടനം നാളെ  (ജൂലൈ 9) രാവിലെ 9 ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തും.

പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്  മൂന്ന് കോടി രൂപയാണ്  പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചിട്ടുളളത്. അതേസമയം ലൈബ്രറി ബ്ലോക്ക്, ഹെറിറ്റേജ് മ്യൂസിയം, ഓപ്പണ്‍ എയര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചത് ജില്ലാ നിര്‍മിതി കേന്ദ്രയാണ്.   റൂസ ഫണ്ട് ഉപയോഗിച്ച്  രണ്ട് നിലകളിലായി 5120 സ്വകയര്‍ഫീറ്റ് വിസ്തൃതിയിലാണ്  അത്യാധുനിക സൗകര്യങ്ങളോടെ ലൈബ്രറി ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 85 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍  സിന്തറ്റിക് ഷട്ടില്‍ കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. 36.65 ലക്ഷം രൂപയാണ് ചെലവ്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *