May 7, 2024

മാനന്തവാടി ഗവ.കോളേജില്‍ അക്കാദമിക്, ലൈബ്രറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു

0
Manathavadi Gov.college Kettida Ulkhadanam Manthri K T Jeleel Nirvahikunnu 4.jpg

മാനന്തവാടി ഗവ.കോളേജില്‍ പുതുതായി പണി കഴിപ്പിച്ച അക്കാദമിക്, ലൈബ്രറി ബ്ലോക്ക്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച  ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെയും  ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ മനസിലാക്കി പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുന്ന മെന്റര്‍മാരാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. അത്തരം അധ്യാപകര്‍ക്ക് മാത്രമേ വിദ്യാര്‍ത്ഥി മനസ്സില്‍ സ്ഥായിയായ സ്ഥാനം നേടാന്‍ സാധിക്കുകയുളളുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍ പ്രവിജ്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. ഉഷാകുമാരി, എ.എന്‍ പ്രഭാകരന്‍,പ്രിന്‍സിപ്പാള്‍ ആര്‍.സായ് റാം, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മുഹമ്മദ് ഇസാക്ക്, ജില്ലാ നിര്‍മ്മിതി കേന്ദ്ര പ്രോജക്ട് മാനേജര്‍ ഒ.കെ സാജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
(ചിത്രം)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *