April 16, 2024

സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പ്രീമിയർ സ്കിൽസ് ഫുട്ബോൾ പരിശീലനം.

0
Img 20190711 Wa0121.jpg
കൽപ്പറ്റ: സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് പ്രീമിയർ സ്കിൽസ് ഫുട്ബോൾ പരിശീലനം നടത്തി ശ്രദ്ധേയമാവുകയാണ് മേപ്പാടി ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി മേപ്പാടിയിൽ 
പ്രീമിയര്‍ സ്ക്കില്‍സ്  ഫുട്ബോള്‍ പരിശീലകരുടെ  കോഴ്സ് സംഘടിപ്പിച്ചു.
 
        ഫുട്ബോളിലൂടെ ആദിവാസി മേഖലയിലുള്ള കുട്ടികളെ  സ്കൂളിൽ  എത്തിക്കുക എന്ന ആശയവുമായി  സംസ്ഥാനത്ത് ആദ്യമായി  മേപ്പാടി ഗ്രാമപഞ്ചായത്തും ബ്രിട്ടീഷ് കൗണ്‍സിലും,ജില്ലാ ഫുട്ബോള്‍ അസോസിയേഷനും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റും  സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രീമിയര്‍ സ്ക്കില്‍സ് . ആദിവാസി കുട്ടികളെ  സ്കൂളിൽ  എത്തിക്കുകയും കായിക രംഗത്ത് വളര്‍ത്തിയെടുക്കുകയും  മേപ്പാടി ഗ്രാമപഞ്ചായത്തിലെ  എല്ലാ സ്കൂളുകള്‍ തമ്മിലും  മത്സരം നടത്തുകയും ചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല്  വാര്‍ഡുകള്‍ ചേരുന്നിടത്ത്  ഒരു പരിശീലന സെന്‍ററും , പഞ്ചായത്തിനു കീഴില്‍  8 മെന്‍ കോച്ചുമാരും, രണ്ട്  വനിത കോച്ചുമാരും ഉണ്ട്. പഞ്ചായത്തിനു കീഴില്‍ 475 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികും  വിവിധ കാറ്റഗറിയില്‍ പരിശീലനം  നേടുന്നുണ്ട്. വയനാട് ജില്ല സ്പോര്‍ട്സ്  കൗണ്‍സില്‍  പ്രസിഡണ്ട്   എം. മധു ഈ പദ്ധതിക്കെല്ലാം  മേല്‍ നോട്ടം വഹിച്ചിട്ടുണ്ട്. ജില്ലാ സ്പോര്‍ട്സ്   കൗണ്‍സിലിന്‍റെ  പിന്തുണയും ഞങ്ങള്‍ക്ക്  ലഭിച്ചിട്ടുണ്ട്.63 ഊരുകൂട്ടങ്ങളില്‍ നിന്നുള്ള   കുട്ടികളെ ഉള്‍പ്പെടുത്തി (ആണ്‍/പെണ്‍)  ഫുട്ബോള്‍ ഫെസ്റ്റിവലും  എല്ലാ കുട്ടികള്‍ക്കും ജേഴ്സിയും  ഓരോ ഊരുക്കൂട്ടങ്ങളിലേക്കും  ഫുട്ബോളും പഞ്ചായത്ത് നല്‍കിയിട്ടുണ്ട്.ആയതിന്‍റെ ഭാഗമായി കൊഴിഞ്ഞ് പോക്ക് ഒരു പരിധിവരെ  തടയാന്‍ സാധിച്ചുവെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സഹദ്  പറഞ്ഞു.ആ അനുഭവത്തിലാണ് ബ്രിട്ടീഷ് കൗണ്‍സിലും  പഞ്ചായത്തും ചേര്‍ന്ന് പരിശീലനം   നടത്താന്‍ തീരുമാനിച്ചത്. 10, 11, തിയ്യതികളില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ  പ്രമോട്ടര്‍മാര്‍ക്കും, കോച്ചുമാര്‍ക്കും രണ്ട്  ദിവസം നീണ്ടു നില്‍ക്കുന്ന  ട്രൈനിംഗ്  പ്രീമിയര്‍ സ്കില്‍സ് ലീഗ് ഇന്‍സ്ട്രക്ടര്‍ .ഷെഫീക്ക് ഹസ്സന്‍, .ദീപക്.സി.എം എന്നിവരുടെ നേതൃത്വത്തില്‍  നടന്നുകൊണ്ടിരിക്കുന്നു.
        ബ്രിട്ടീഷ് കൗണ്‍സിലിംഗും  , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും  ആഗോള തലത്തില്‍  ഫുട്ബോള്‍ ഡവലപ്പ്മെന്‍റിന്‍റെ ഭാഗമായി നടത്തുന്ന  പരിശീലകര്‍ക്കുള്ള കോഴ്സാണ് പ്രീമിയര്‍ സ്ക്കില്‍സ്. നിലവില്‍ 29 ഓളം രാജ്യങ്ങളില്‍  പ്രോഗ്രാം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍  എന്നിവരുമായി  സഹകരിച്ചും പരിശീലകര്‍ക്ക്  പരിശീലനം നല്‍കി വരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *