August 16, 2026

മുത്തങ്ങയിൽ പുലിയുടെ ആക്രമണം: ആടിനെ കടിച്ചു കൊന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മുത്തങ്ങയിൽ പുലിയുടെ ആക്രമണം: ആടിനെ കടിച്ചു കൊന്നു.

മുത്തങ്ങ മേലെമൂല ആലത്തൂർ കോളനിയിലെ രവിരാജന്റെ മൂന്ന് വയസ്സുള്ള ആടിനെയാണ് പുലി കൂട്ടിൽ വച്ച് കടിച്ചു കൊന്നത്. വ്യാഴാഴ്ച  പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പുലി ഓടി മറഞ്ഞു. ഇതിനിടെ രവിയുടെ രണ്ട് കോഴികളെയും പുലി പിടിച്ചതായി വീട്ടുകാർ പറഞ്ഞു. പ്രദേശത്ത് പകൽ സമയങ്ങളിൽ പോലും പുലിയുടെയും കടുവയുടെയും ശല്യമുണ്ടന്നും നാട്ടുകാർ പറഞ്ഞു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും  പരിഹാരമുണ്ടായില്ലന്ന്  ഇവർ ആരോപിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *