April 24, 2024

പ്രീ പ്രൈമറി വര്‍ണ്ണാഭമായി നവീകരിച്ച് തരിയോട് ജി എല്‍ പി സ്കൂള്‍

0
Picsart 07 12 03.39.47.jpg
 

കാവുംമന്ദം: തരിയോട് ജി  എല്‍ പി സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് മുറി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഠന സാമഗ്രികളുടെ പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ വി സന്തോഷും വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണിയും ഉദ്ഘാടനം ചെയ്തു.

പ്രീപ്രൈമറി ലീഡ് സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട തരിയോട് ഗവ എല്‍ പി സ്കൂളിന് എസ്എസ്എ അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഇത് പ്രകാരം പഠനത്തിന് സഹായകരമായ രീതിയില്‍ പഠന സാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രമൂല, പാവമൂല, സംഗീതമൂല, ഗണിതമൂല, വായനാമൂല തുടങ്ങിയവ ക്ലാസ് മുറിയില്‍ ഒരുക്കിയത് കൊച്ചു വിദ്യാര്‍ത്ഥികളുടെ പ്രാഥമിക പഠനത്തിന് ഏറെ സഹായകരമാവും. വൈത്തിരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളായ എസ് ജി സ്നിഗ്ദ്ധ, എം എസ് കൃഷ്ണേന്ദു, അന്‍ല ബിനോയ്, ഹിബ തസ്നിം, അനന്യ ദിലീപ്, അവന്തിക അനീഷ് എന്നിവരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. ബി ആര്‍ സി പരിശീലകന്‍ പി ഉമേഷ് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. സന്തോഷ് കോരംകുളം, സജിഷ പ്രശാന്ത്, സിനി അനീഷ്, ലീന ബാബു, സി പി ശശികുമാര്‍, സി സി ഷാലി, പി ബി അജിത, ടി സുനിത, എന്‍ കെ ഷമീന, വി എസ് സജിത, വി പി ചിത്ര, വി എം സ്മൈല, ഇ കെ ജസീന തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റോസിലി സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. പി ടി എ ഭാരവാഹികള്‍
ഷമീം പാറക്കണ്ടി (പ്രസിഡന്‍റ്), കെ സന്തോഷ് (വൈസ് പ്രസിഡന്‍റ്), സിനി അനീഷ് (എംപിടിഎ പ്രസിഡന്‍റ്), ലീന ബാബു (വൈസ് പ്രസിഡന്‍റ്)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news