August 15, 2026

ബത്തേരി നഗരത്തിൽ എം.ജി റോഡിൽ വെള്ളം കയറി ചെറുവാഹന ഗതാഗതം തടസ്സപ്പെട്ടു.

0
IMG-20190714-WA0204.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന് ഉച്ചക്ക് ബത്തേരിയിൽ പെയ്ത കനത്ത മഴയിൽ ഇന്റർലോക്ക് പതിച്ച് നവീകരിച്ച എം.ജി റോഡിൽ വെള്ളം കയറി ചെറുവാഹന ഗതാഗതം തടസ്സപ്പെട്ടു.പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം കൂടി ചേർന്നാണ് റോഡ് നിറഞ്ഞൊഴുകിയത്. റോഡിനിരുവശവുമുള്ള ഓവുചാലുകൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞതാണ് റോഡിലേക്ക് വെള്ളം കയറാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മലിനജലം കടകൾക്കുള്ളിലേക്ക് കയറുന്നതായും വ്യാപാരികൾ പറയുന്നു. മഴ കനക്കുന്നതിനു മുൻപേ ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *