March 19, 2024

കെ.എസ്.ടി.എ. ഡി.ഡി ഇ ഓഫീസ് മാർച്ചും ധർണ്ണയും 20 ന്

0
Img 20190717 Wa0142.jpg
കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ അധ്യാപകർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ
ഭാഗമായി ജൂലൈ 20 ന് വയനാട് ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു . 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് കരുത്ത് പകരുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക,
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്തുക,
വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക, വർഗീയത ചെറുക്കുക, മത്
നിരപേക്ഷത സംരക്ഷിക്കുക, മികവിനായുള്ള വിദ്യാഭ്യാസം വിദഗ്ദ സമിതി റിപ്പോർട്ട്
ചർച്ച ചെയ്ത് നടപ്പാക്കുക, മാനേജർമാരുടെ ശിക്ഷാധികാരം എടുത്ത് കളയുക,
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടുക, പി.എഫ്.ആർ.ഡി.എ
നിയമം പിൻവലിക്കുക, പാഠപുസ്തകം, ഉച്ചഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നത് ഹയർസെക്കണ്ടറി തലം വരെ വ്യാപിപ്പിക്കുക, മുഴുവൻ സ്കൂളുകളിലും പ്രീ-പമറി ആരംഭിക്കുക, എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക-പ്രവൃത്തി
പരിചയ അധ്യാപകരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, ഭിന്നശേഷിക്കാരായ
കുട്ടികൾക്കുള്ള റിസോഴ്സ് അധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തുന്നത്. രാവിലെ 10 മണിക്ക് കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് മാർച്ച് ആരംഭിക്കും. ബത്തരി, മാനന്തവാടി,
വൈത്തിരി ഉപജില്ലാ കമ്മറ്റികളുടെയും പനമരം ഏരിയാ കമ്മറ്റിയുടെയും ബാനറു
കൾക്ക് പുറകിൽ ജില്ലയിലെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നുള്ള അധ്യാപകർ
മാർച്ചിൽ അണിനിരക്കും. മാർച്ചും ധർണയും സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ബീന, സംസ്ഥാന
എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.എ. വിജയകുമാർ, വി.എ. ദേവകി എന്നിവർ അഭിവാദ്യം ചെയ്യും. 
വിപുലമായ പ്രചരണ പരിപാടികൾ നടത്തി വരുന്നു.
ഡി.ഡി.ഇ ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവൻ അധ്യാപകരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
എൻ.എ. വിജയകുമാർ ,ജില്ലാ സെക്രട്ടറി
പി.ജെ ബിനേഷ് ,ജില്ലാ പ്രസിഡന്റ്
പി.ജെ സെബാസ്റ്റ്യൻ ,
ജില്ലാ വൈസ് പ്രസിഡന്റ്
പി.പി. അനിത എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *