March 19, 2024

ടിപ്പർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം : 19 – ന് കളക്ട്രേറ്റ് മാർച്ച്

0
Img 20190717 Wa0131.jpg
കൽപ്പറ്റ: 
ടിപ്പർ  വാഹനങ്ങൾക്ക് വയനാട് ജില്ലയിൽ നാല് മണിക്കൂർ സമയനിരോധനം
ഏർപ്പെടുത്തിയ ജില്ലാതല റോഡ് സുക്ഷാസമിതിയുടെ തീരുമാനം പിൻവലിക്കണമെന്നും 
ചരക്ക് വാഹന തൊഴിലാളികളെ  പീഡിപ്പിക്കുന്ന  അധികാരികളുടെ നടപടികൾ
അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചരക്ക് വാഹന തൊഴിലാളികളും വാഹന
ഉടമകളും ജൂലൈ 19ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.   ഗുഡ്സ് ട്രാൻസ്പോർട്ട്
വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)വും വാഹന ഉടമകളുടെ സംഘടനയും
സംയുക്തമായാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  വയനാട്ടിലെ നിർമ്മാണ മേഖല
സ്തംഭനാവസ്ഥയിലാണ്. കെട്ടിട നിർമ്മാണ സാമഗ്രികളായ കരിങ്കല്ല്, മെറ്റൽ, മണൽ, കട്ട
ഇവയൊന്നും ജില്ലയിൽ ലഭിക്കാനില്ല. ജില്ലയിലെ മുഴുവൻ ക്വാറികളും വർഷങ്ങളായി
അടഞ്ഞുകിടക്കുകയാണ്. ഇതര ജില്ലകളിൽ നിന്നും , ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ്
ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത്. ഇതു കൊണ്ടു തന്നെ ഉൽപ്പന്നങ്ങൾക്ക്
തീവിലയാണ്. വയനാട്ടിലെ ക്വാറികൾ  പ്രവർത്തിച്ചിരുന്ന സമയത്ത് ഒരു ലോഡ് കല്ലിന് 2500
മുതൽ 3000 രൂപ വരെയായിരുന്നു വില. ഇന്ന് ഒരു ലോഡ് കല്ല് കിട്ടണമെങ്കിൽ 6000 മുതൽ
8000 രൂപ വരെ നൽകണം. മറ്റു ജില്ലകളിലെ ക്വാറികളിൽ നിന്ന് ഉൽപ്പന്നങ്ങൾ
ലഭിക്കണമെങ്കിൽ മണിക്കൂറുകൾ കാത്തു കിടക്കണം. ഇങ്ങനെ കൊണ്ടുവരുന്ന
ലോഡുകൾക്ക് ദിവസം നാല് മണിക്കുർ നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്.
ഗുഡ്സ് വാഹനങ്ങൾക്ക് സ്കൂൾസമയമായ കാലത്ത് 9 മണിമുതൽ 10 വരെയും, വൈകിട്ട്
4 മുതൽ 15 വരെയും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി
വയനാട് ജില്ലയിൽ കാലത്ത് രണ്ട് മണിക്കൂറും വൈകിട്ട് രണ്ട് മണിക്കൂറും ആകെ നാലി
മണിക്കൂർ സമയം നിരോധനമേർപ്പെടുത്തിയത് അംഗീകരിക്കാനാവില്ല. ഇത് തുടർന്നാൽ
ജില്ലയിലെ നിർമ്മാണ മേഖലയെയാണ് ഗുരുതരമായി ബാധിക്കുക. നാല് മണിക്കൂർ
സമയനിരോധനം മൂലം തൊഴിലാളികൾക്ക് ദിവസം ഒരു ലോഡ് പോലും
ലഭിക്കാത്തതിനാൽ ഇവരുടെ വരുമാനത്തെയും സാരമായി ബാധിക്കുകയാണ്.
ഇതോടൊപ്പം ഗുഡ്സ് വാഹനങ്ങൾ തടഞ്ഞുനിർത്തി ആർടി അധികാരികളും, ലീഗൽ
ഒരുദിവസം തന്നെ ഒരു വാഹനം നിരവധി തവണ ഫൈൻ അടപ്പിക്കുന്നതും
കളക്ടർക്കും ആർടിഒക്കും നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാത്ത
തൊഴിലാളികളെ പ്രയാസപ്പെടുത്തുകയാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
മെടാളജിയുമെല്ലാം ആയിരങ്ങൾ ഫൈൻ അടപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകുന്നത്. ജൂലൈ 19ന്
ജില്ലയിലെ മുഴുവൻ ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും പണിമുടക്കി
സമരത്തിൽ അണിനിരക്കണകമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി.ആർ. ജയപ്രകാശ്, സി.പി.മുഹമ്മദാലി
സി.സി. സുരേഷ്, പി.വി സന്താഷ്, എ.വി ജയൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *