March 19, 2024

വായിച്ചു വളരാം, വായനാ സര്‍വ്വേ ഇന്ന് മുതല്‍

0
289.jpg

കല്‍പ്പറ്റ:ഗ്രാമീണ ഗ്രന്ഥശാലകളുടെ കാലാനുസൃതമായ മാറ്റം ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായന സര്‍വേ സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വര്‍ഷമാണ് 2019. പബ്ലിക് ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യുനെസ്‌കോ പുറപ്പെടുവിച്ച മാനിഫെസ്റ്റോകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ ഗ്രന്ഥശാല സംഘം അതിന്റെ പ്രവര്‍ത്തങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 1949 ലെ ഒന്നാം മാനിഫെസ്റ്റോയില്‍ ശരിയായ പുസ്തകം ശരിയായ വായനക്കാരന് യഥാസമയം എത്തിച്ചു കൊടുക്കലാണ് പബ്ലിക് ലൈബ്രറിയുടെ ലക്ഷ്യമെങ്കില്‍ 1994 ലെ മൂന്നാം മാനിഫെസ്റ്റോയില്‍ എല്ലാത്തരത്തിലുള്ള അറിവും വിവരങ്ങളും ഉപയോക്താക്കള്‍ക്ക് പെട്ടന്ന് എത്തിച്ചു കൊടുക്കുന്ന പ്രാദേശിക വിവര കേന്ദ്രങ്ങളാണ് പബ്ലിക് ലൈബ്രറികള്‍ എന്നാണ് യുനെസ്‌കോ വ്യക്തമാക്കിയത്. ഈ നിരയിലേക്ക് പബ്ലിക് ലൈബ്രറികളെ ഉയര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമാണ് വായന സര്‍വെ.

കേരളത്തിലെ 2000 കുടുംബങ്ങളാണ് സര്‍വേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വൈത്തിരി താലൂക്കിലെ വായന സര്‍വേയുടെ ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിക്ക് കീഴിലെ പനങ്കണ്ടി സദ്ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മംഗലത്ത് കുഞ്ഞിരാമന്‍ നായരുടെ വീട്ടില്‍ നിന്നും ആരംഭിക്കും. സര്‍വെ ജൂലൈ 31ന് പൂര്‍ത്തീകരിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *