May 29, 2026

കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

0
IMG_20190718_195617.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്  ചുണ്ടേല്‍ വട്ടക്കുണ്ട് ആദിവാസി കോളനിയിലെ ലീലയെ കൊലപ്പെടുത്തിയ കേസില്‍ ഏഴു മാസമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍. ബത്തേരി നമ്പിക്കൊല്ലി കാടങ്കൊല്ലി കോളനിയിലെ ബസവനെയാണ്(58) വൈത്തിരി സി.ഐ പ്രവീണ്‍കുമാറും സംഘവും ബത്തേരിയില്‍നിന്ന്  അറസ്റ്റു ചെയ്തത്. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2018 ഡിസംബര്‍ 16 നാണ് കേസിനു ആസ്പദമായ സംഭവം. ആറുമാസമായി ലീലയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്ന പ്രതി മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊല നടത്തിയത്. പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ എരുമാട് മങ്കര കോളനിയിലെ വെള്ളുവിനെ അടിച്ചുകൊന്ന കേസില്‍ ബസവന്‍  ഏഴു വര്‍ഷം തടവ്  അനുഭവിച്ചിട്ടുണ്ടെന്ന്  പോലീസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *