June 20, 2026

സാമൂഹ്യ വിരുദ്ധർ എം എസ് എഫിന്റെ കൊടിമരം നശിപ്പിച്ചു .

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി ഒണ്ടയങ്ങാടിമേരി മാതാ ആർട്സ് ആൻറ്കോളേജിന് സമീപം  എം എസ് എഫ് കോളേജ് യൂണിയൻ സ്ഥാപിച്ച കൊടിമരം സാമൂഹ്യ വിരുദ്ധർ  നശിപ്പിച്ചു.
 5000 ത്തോളം  രൂപ 
മുടക്കിയാണ്  കൊടി മരം കഴിഞ്ഞ ജൂലൈ 13 ന് കോളേജിലെ എം എസ് എഫ് പ്രവർത്തകർ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസംരാത്രിയോടെ കൊടിമരം അവശിഷ്ടങ്ങൾ പോലും ബാക്കി വെക്കാതെ അപഹരിക്കുകയാണ് ചെയ്തത്.
കൊടിമരം നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടണമെന്നും  സാമൂഹ്യ വിരുദ്ധരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി തരണമെന്നും കാണിച്ച്
എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് പി കെ, മറ്റു ഭാരവാഹികളായ അനീസ്, റുമൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. ഇതിനു മുൻപ് രണ്ടു തവണയും ഇത്തരത്തിൽ എം എസ് എഫിന്റെ കൊടി മരം ഇവിടെ നശിപ്പിച്ചിട്ടുണ്ട് എന്ന് മേരി മാതാ എം എസ് എഫ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *