May 30, 2026

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

0
IMG-20190718-WA0731.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന  വിദ്യാർത്ഥിനി മരിച്ചു.

എടവക കാരക്കുനി പുത്തന്‍പുരയില്‍ പരേതനായ ഷാജിയുടേയും, ലിസിയുടേയും മകള്‍ സ്‌നേഹ (18) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മണ്ണെണ്ണയൊഴിച്ച് അടുപ്പ് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിക്കുയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം ജില്ലാശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചൂവെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ തുടര്‍പഠനം നടത്തിവരികയായിരുന്നു. സിബി (17) ഏകസഹോദരനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *