May 5, 2024

കാരുണ്യത്തിന്റെ വഴിയിൽ കൈത്താങ്ങായി ഒരു വാട്സാപ്പ് കൂട്ടായ്മ

0
Img 20190719 Wa0000.jpg
ചാറ്റിംഗിനും ഷെയറിംഗിനും മാത്രം പലരും ഉപയോഗിക്കുന്ന സമൂഹ മാധ്യമമായ വാട്സ് ആപ്പിനെ കാരുണ്യത്തിന്റെ കൈവഴിയാക്കി മാറ്റിയിരിക്കുകയാണ് ഒരു പറ്റം സ്നേഹിതർ. 
വെള്ളമുണ്ട  വയനാട് വാട്സപ്പ് എന്ന പേരിലാണ്   രണ്ട് വർഷമായി കൂട്ടായ്മ പ്രവർത്തിക്കുന്നത്.   ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾ പഠിക്കുന്ന
ഗവ.എൽ.പി. സ്കൂൾ മംഗലശ്ശേരിമലയിലെ മുഴുവൻ വിദ്യാർഥികൾക്കും  വസ്ത്രവും, ചെരുപ്പും വിതരണം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട്  ബാലൻ കെ യുടെ അധ്യക്ഷതയിൽ ചേർന്ന  വിതരണ യോഗം വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡണ്ട് ഡോക്ടർ സാലിം കണ്ടത്തുവയൽ ഉദ്ഘാടനം ചെയ്തു . സീനിയർ മെമ്പർ നാസർ വാഴയിൽ, ട്രഷറർ ജാബിർ കൈപ്പാണി, ത്വാഹിർ കുനിങ്ങാരത്ത, അബ്ദുൽ റഷീദ് കെ, ബിൻസി, സെക്രട്ടറി ഹാരിസ് കളത്തിൽ  എന്നിവർ ആശംസകൾ അറിയിച്ചു. മനോജൻ മാസ്റ്റർ സ്വാഗതവും, രോഹൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
 വെള്ളമുണ്ട വയനാട് എന്ന വാട്‌സ്ആപ് കൂട്ടായ്മ ഇന്ന് മറ്റു ഗ്രൂപ്കളില്‍ നിന്നു വിഭിന്നമായി കേവലം കളിതമാശകളും രാഷ്ട്രീയ ചര്‍ച്ചകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല, മറിച്ച് ഇന്ന് ഈ കൂട്ടായ്മ ഒരു നാടിന്റെ നന്മയുടെ മുഖമായി മാറിയിരിക്കുകയാണ്. വെള്ളമുണ്ടയിലും പരിസരങ്ങളിലുമുള്ള, നിര്‍ധനരായ രോഗികള്‍ വൃദ്ധര്‍,അംഗ പരിമിതര്‍ തുടങ്ങിയവരുടെയെല്ലാം ഒരു സ്വന്തന സ്പര്ശമാണ്  ഇന്ന് ഈ ഗ്രൂപ്പ്. വീല്‍ചെയര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് ,വാല്‍കിങ് സ്റ്റിക്, നിര്‍ധനരായ രോഗികളുടെ ചികിത്സ ചെലവ്, വിദ്യാര്‍ത്ഥികള്‍ക്കായുള്ള മോട്ടിവേഷന്‍ ക്ലാസ് തുടങ്ങി നിരവധി സഹായ സഹകരണങ്ങളാണ് ഈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട്   രണ്ടു വർഷങ്ങൾക്കു മുമ്പ് വെള്ളമുണ്ട വയനാട്  വാട്സാപ്പ് കൂട്ടായ്മ  ആശയത്തില്‍ രൂപപെട്ട ഈ കൂട്ടായ്മ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആതുര സേവന രംഗത്ത് വളരെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ജാതി, മത,രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കു അതീതമായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് 15 അംഗ കമ്മിറ്റിയുടെ നേതൃത്വത്തനേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. പ്രവര്‍ത്തനങ്ങളുടെ വിശദമായ അവലോകനങ്ങളും സാമ്പത്തിക  കാര്യങ്ങളുടെ കൃത്യമായ  ഔഡിറ്റിംഗ് നടക്കുന്ന ഈ ഗ്രൂപ്പിന് സ്വദേശികളും വിദേശികളുമായ യുവാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.  ഏറ്റവും അര്‍ഹരായ ആളുകളെ  കണ്ടെത്തുകയും, കഴിയുന്ന രീതിയിലുള്ള സഹായങ്ങള്‍ എത്തിക്കുകയുമാണ് ഇപ്പോള്‍ ഗ്രൂപ്പിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *