July 16, 2026

വയോജന ജാഗ്രതാ സമിതി രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം.

0
IMG-20190719-WA0178.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയോജന ജാഗ്രതാ സമിതി രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം. ഈ ആവശ്യം ഉന്നയിച്ച് 23. ന് രാവിലെ 10 മണിക്ക്
സീനിയർ സിറ്റിസൺസ് ഫോറം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്  പ്രതിഷേധമാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിൽ വയോജന ജാഗ്രതസമിതി രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവ് നമ്പർ
2776/2018 (തദ്ദേശസ്വയംഭരണ വകുപ്പ്) പ്രകാരം സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കുക.,
. മുതിർന്ന പൗരൻമാർക്കുള്ള പദ്ധതിവിഹിതം എങ്ങനെ വിനിയോഗിക്കണമെന്ന്
വയോജന ഗ്രാമസഭ വിളിച്ചുകൂട്ടി തീരുമാനിക്കുക,
വയോജനങ്ങൾക്ക് വേണ്ടി നടത്തുന്ന പദ്ധതികളുടെ നടത്തിപ്പിനുള്ള സമിതി രൂപീകരിക്കുകയും സീനീയർ സിറ്റിസൺസ് ഫോറം പ്രതിനിധികളെ ഉൾപ്പെടുത്തുകയും ചെയ്യുക.,
തദ്ദേശസ്വയംഭരണാസ്ഥാപനങ്ങളുടെ കർമ്മസിമിതികളിൽ സീനിയർ സിറ്റിസൺ ഫോറം
പ്രതിനിധികളെ ഉൾപ്പെടുത്തുക.,
 വാർഡുകൾ തോറും പകൽവീട് നിർമ്മിക്കുക,
 സാമൂഹ്യസുരക്ഷ പെൻഷൻ അപേക്ഷിച്ചുട്ടുള്ളവർക്ക് അനുവദിക്കുവാനുള്ള നടപടികൾ
സ്വീകരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഇവ  നേടിയെടുക്കുന്നതിനായി സീനിയർ സിറ്റിസൺസ് ഫോറം  നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത്  കമ്മിറ്റികളുടെ
ആഭിമുഖ്യത്തിൽ 23-ന്  ചൊവ്വാഴ്ച  10 മണിക്ക് ജില്ലയിലെ തദ്ദേശ സ്വംയംഭരണസ്ഥാപനങ്ങൾക്ക്
മുമ്പിൽ ധർണ്ണയും പ്രതിഷേധ മാർച്ചും നടത്തുന്നത്. .
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.
വാസുദേവൻ നായർ, ജില്ല സെക്രട്ടറി ടി.വി രാജൻ ജില്ല വൈസ് പ്രസിഡന്റ് ശശിധരൻ എന്നിവർ
പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *