May 9, 2024

പ്രതിഷേധം അണപൊട്ടി :ടിപ്പർ ലോറി തൊഴിലാളികളുടേയും ഉടമകളുടേയും സമരം ഗതി മാറി.

0
Img 20190719 Wa0172.jpg
കൽപ്പറ്റ: പ്രതിഷേധം അണപൊട്ടി :ടിപ്പർ ലോറി തൊഴിലാളികളുടേയും  ഉടമകളുടേയും സമരം ഗതി മാറി.   
ടിപ്പർ 

ലോറികൾക്ക് വയനാട് ജില്ലയിൽ നാല് മണിക്കൂർ സമയം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായാണ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിൽ റോഡുകളിലെ തൊഴിലാളികൾ പങ്കെടുത്തു. സമരത്തിനിടെ ഒരു വിഭാഗം തൊഴിലാളികൾ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനു കാരണമായി. ഗതാഗത തടസത്തിനും കാരണമായി. സിഐടിയു ജില്ലാ സെക്രട്ടറി പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ കണക്കിലെടുത്ത് സമയം നിയന്ത്രണം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. മറ്റു ജില്ലകളെ അപേക്ഷിച്ച് നാലുമണിക്കൂർ കൂടുതൽ സമയ നിയന്ത്രണമാണ് വയനാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായ സമയ നിയന്ത്രണം മേഖലയെ സാരമായി ബാധിക്കുക യാണെന്ന് നേതാക്കൾ പറഞ്ഞു. പി ആർ ജയപ്രകാശ് , മുഹമ്മദലി , കെ. സുധാകരൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *