ഫോട്ടോ പ്രദര്‍ശനം തുടങ്ങി
മാനന്തവാടി: മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ എ.ജെ.ചാക്കോവിന്റെ കമ്പ്ലാന്‍ നാട്ടി ഫോട്ടോ പ്രദര്‍ശനം പഴശ്ശി സ്്മാരക ഹാളില്‍ തുടങ്ങി. പ്രമുഖ തബലിസ്റ്റ് അഗസ്റ്റിന് ഇഗ്നേഷ്യസ് തബല വായിച്ചു കൊണ്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. .വയനാടന്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ടതും, പ്രത്യേകിച്ച് ഉത്സവഛായയില്‍ വാദ്യഘോഷത്തോടെയും, നൃത്തച്ചുവടുകളുടേയും അകമ്പടിയോടെ നടത്തപ്പെടുന്ന കമ്പ്ളന് നാട്ടി യുടെ ദൃശ്യവിസ്മയങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന വയനാടന്‍ കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ദൃശ്യങ്ങള്‍'ഗൃഹാതുരത്വത്തിന്റെ നൊമ്പരമുണര്‍ത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക മേഖല തകിടം മറിയുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് പ്രസക്തിയേറുന്നു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. അജി കൊളോണിയ, കെ എസ്.സജയന് ,എന്‍.അനില്‍കുമാര്‍, എ ജെ 'ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.പ്രദര്‍ശനം ജൂലായ് 28 വരെ തുടരും





Leave a Reply