July 16, 2026

മാനന്തവാടി നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി.

0
IMG-20190719-WA0324.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരത്തിലെത്തുന്നവരെ  നിരീക്ഷിക്കാൻ ഇനി പോലീസിന്റെ ക്യാമ കണ്ണുകളുണ്ട്. സി.സി.ടി.വി.ക്യാമറ സ്വിച്ച് ഓൺ കർമ്മം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
.സംസ്ഥാനത്താദ്യമായാണ് വയർലെസ്സ് സംവിധാനത്തിൽ സി.സി.ടി.വി.ക്യാമറ മാനന്തവാടിയിൽ സ്ഥാപിക്കുന്നത്.

ജില്ലാ കലക്ടറുടെ റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരത്തിൽ ക്യാമറകൾ സ്ഥാപിച്ചത്.
 
ക്യാമറ പ്രവർത്തിച്ചു തുടങ്ങിയതോടെ നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറയാനും കുറ്റവാളികളെ പിടികൂടാനും എളുപ്പമാവും. .സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വയർലെസ് സംവിധാനത്തിലുള്ള അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചത്. . രണ്ട് ക്യാമറകൾ 360 ഡിഗ്രി ചുറ്റളവിൽ കാഴ്ചകൾ ഒപ്പിയെടുക്കാൻ കഴിയുന്നതാണ്. രാത്രി 30 മീറ്റർ മുതൽ 100 മീറ്റർ വരെ ദുരങ്ങളിലുള്ള ദൃശ്യങ്ങൾ ക്യാമറകൾ പകർത്തും. പകൽ സമയങ്ങളിൽ സൂം ചെയ്യാതെ 400 മീറ്റർ വരെയും കൺട്രോൾ റൂമിൽ നിന്നും സൂം ചെയ്താൽ 250 മീറ്റർ വരെയുമുള്ള ദൃശ്യങ്ങൾ ക്യാമറയിൽ ലഭിക്കുകയും ചെയ്യും.നഗരത്തിന്റെ വികസനത്തിന് മുതൽകൂട്ടാവുന്നതോടൊപ്പം ജനസുരക്ഷ ഉറപ്പ് വരുത്താൻ കൂടി ക്യാമറകൾ ഉപകരിക്കുമെന്ന് എം.എൽ.എ. പറഞു.
ചടങ്ങിൽ നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്, മാനന്തവാടി എ.എസ്.പി.ഡോ.വൈഭവ് സക്സേന, നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ, കൗൺസിലർ റഷീദ് പടയൻ, ടെലികമ്മൂണിക്കേഷൻ ഐ.പി. ബാഹുലേയൻ ടി.കെ, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് കെ.ഉസ്മാൻ ,മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ.മണി, കെ.പി.എ.ജില്ലാ പ്രസിഡന്റ് കെ.എം.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *