പ്രതിഷേധം:റേഡിയോഗ്രാഫറെ മാറ്റിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം
മാനന്തവാടി:
ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫറെ മാറ്റിയ സംഭവം പ്രതിഷേധവുമായി ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ. സംസ്ഥാനറിവ്യൂ മിഷൻ ഉദ്യോഗസ്ഥരും ഡി.എം.ഒ.യും ആശുപത്രി സന്ദർശിച്ച വേളയിലാണ് കമ്മിറ്റി അംഗങ്ങൾ ഇവർക്ക് മുൻപിൽ പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധത്തെ തുടർന്ന് ജീവനക്കാരന്റെ സ്ഥലമാറ്റ ഉത്തരവ് തല്ക്കാലം മരവിപ്പിക്കാൻ ഡി.എം.ഒ.ഡോ.രേണുക ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ഉച്ചക്ക് 12.30തോടെയാണ് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം അരങ്ങേറിയത്. ഹോസ്പിറ്റൽ സന്ദർശനത്തിന് എത്തിയ സ്റ്റേറ്റ് റിവ്യു മിഷൻ ഉദ്യോഗസ്ഥരുടെയും ഡി.എം.ഒ.ഡോ.രേണുകക്ക് മുൻപിലുമാണ് സി.പി.എം.പ്രതിനിധികൾ ഒഴിച്ചുള്ള എച്ച്.എം.സി.അംഗങ്ങളുടെ പ്രതിഷേധം.പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റിയ ജീവനക്കാരന്റെ സ്ഥലം മാറ്റ ഉത്തരവ് താല്ക്കാലികമായി മരവിപ്പിക്കാൻ ഡി.എം.ഒ.ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശവും നൽകി. ജില്ലാ ആശുപത്രിയിലെ ഒരു സ്റ്റാഫിനെ പോലും സ്ഥലം മാറ്റാൻ സമ്മതിക്കില്ലന്ന് എച്ച്.എം.സി.അംഗങ്ങൾ പറഞ്ഞു.എച്ച്.എം.സി.അംഗങ്ങളായ അഖിൽ പ്രേം സി, എം.ജി.ബിജു, പി.വി.എസ്.മൂസ, പി.എം ബെന്നി, കോളോത്ത് അബ്ദുള്ള, ജോണി മറ്റത്തിലാനി, എം.പി.ശശികുമാർ തുടങ്ങയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
ജീവനക്കാരനെ സ്ഥലം മാറ്റിയത് ഇടത് അനുകൂല സംഘടനകളുടെ ഇടപെടലാണെന്ന് ആരോപണമുയർന്നിരുന്നു. ഈ ആരോപണം നിലനിൽകുന്ന തരത്തിലാണ് ഇന്നത്തെ പ്രതിഷേധത്തിൽ നിന്ന് സി.പി.എം അംഗങ്ങൾ വിട്ടുനിന്നതെന്നാണ് പിന്നാമ്പുറ സംസാരം.




Leave a Reply