October 20, 2026

ബത്തേരിയിൽ ഇന്നും കഞ്ചാവ് വേട്ട: മൂന്ന് പേർ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിയിൽ ഇന്നും 

കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. കുപ്പാടി മുള്ളൻവയൽ എം ആർ അരുൺ(21), ബത്തേരി തിരുനെല്ലി ചന്ദനപ്പറമ്പിൽ ലിനുചാക്കോ(20), കുപ്പാടി മൂന്നാംമൈൽ തയ്യിൽ സുബൈർ(23) എന്നിവരെയാണ് കഞ്ചാവുമായി സുൽത്താൻബത്തേരി  പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 250 ഗ്രാം കഞ്ചാവും  പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ വടക്കനാട് പച്ചാടിയിൽവച്ചാണ് ഇവരെ  കസ്റ്റഡിയിലെടുത്തത്.. ബത്തേരി എസ് ഐ ഇ അബ്ദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായ സുബൈർ എന്നയാളുടെ പേരിൽ സുൽത്താൻബത്തേരി, പുൽപ്പള്ളി സ്റ്റേഷനുകളിൽ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് മുമ്പും കേസുകളുണ്ടന്ന് പോലീസ്  അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *