April 19, 2024

ഭക്ഷ്യ സുരക്ഷ: ഹോട്ടൽ ഉടമകൾക്ക് പരിശീലനം തുടങ്ങി

0
365.jpg

കൽപ്പറ്റ: ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും    കാറ്ററിംഗ് സ്ഥാപനങ്ങളിലെയും   ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി  ഹോട്ടലുടമകൾക്കും തൊഴിലാളികൾക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നൽകി തുടങ്ങി. വിവിധ ഘട്ടങ്ങളിലായാണ്  ഏകദിന പരിശീലനം .ഒരു ഹോട്ടലിൽ ഒരാളെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയവരായിരിക്കണം എന്ന മാനദണ്ഡമനുസരിച്ചാണ് സംസ്ഥാനത്ത് എല്ലാ ഭക്ഷ്യശാലകളിലെയും ഒരാൾക്കെങ്കിലും  പരിശീലനം നൽകി വരുന്നുണ്ട്. വയനാട് ജില്ലയിൽ കൽപ്പറ്റ താലൂക്കിൽപ്പെട്ടവർക്കായിരുന്നു ആദ്യ ഘട്ട പരിശീലനം . ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നായിരുന്നു പരിശീലനം .ഫോസ് സ്ട്രാക്  ട്രെയിനർ മുഹമ്മദ് ജാഫർ  ക്ലാസ്സ് എടുത്തു. 
        ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി   സഹകരിച്ച് കൽപ്പറ്റ എ.ജി.റ്റി. ഓഡിറ്റോറിയത്തിൽ നടത്തിയ ആദ്യ ഘട്ട പരിശീലനം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ   പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സാജൻ പൊരുന്നിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ  മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ മുഹമ്മദ് അസ്ലം , ജില്ലാ വൈസ് പ്രസിഡണ്ട്  ബിജു മന്ന തുടങ്ങിയവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *