August 14, 2026

കെ.എസ്.യു. വയനാട്ടിൽ രാപകൽ ഉപവാസം തുടങ്ങി.

0
IMG-20190720-WA0214.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ : 
കെ.എസ്.യു. വയനാട്ടിൽ രാപകൽ  ഉപവാസം തുടങ്ങി.
സർവ്വകലാശാല പരീക്ഷയിലും പി.എസ്.സി. പരീക്ഷയിലും നടന്ന ക്രമക്കേടുകൾക്കും എസ്.എഫ്.ഐ. അതിക്രമങ്ങൾക്കും എതിരെ 
സെക്രട്ടേറിയറ്റിന്‌ മുമ്പിൽ കെ.എസ്.യു. പ്രവർത്തകർ നടത്തുന്ന നിരാഹാരസത്യാഗ്രഹത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്  കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  രാപകൽ സമരം നടത്തുന്നത്. . കെ.പി.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്‌ അമൽ ജോയ്  അധ്യക്ഷനായി. കെ.ഇ.വിനയൻ, ഗോകുൽദാസ് കോട്ടയിൽ ,ഗൗതം ഗോകുൽ തുടങ്ങിയവർ പ്രസംഗിച്ചു. 
ഭാരവാഹികളായ ഗോകുൽ ദാസ് കോട്ടയിൽ ,നിഖിൽ തോമസ് ,ഗൗതം ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *