July 17, 2026

സംസ്ഥാനത്ത് ഒന്നാമതെത്തിയ യൂട്യൂബര്‍ മുജീബ് എം ടി വ്ലോഗിന് ജന്മ നാടിന്‍റെ ആദരം

0
PicsArt_07-20-03.47.32.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: വിദ്യാഭ്യാസ, മോട്ടിവേഷന്‍ രംഗത്തെ കേരളത്തിലെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനലായി മാറിയ എം ടി വ്ലോഗ് ഉടമ പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ചെന്നലോട് സ്വദേശിയുമായ ടി മുജീബിനെ ടെക്നോ വയനാട് ആദരിച്ചു. പിണങ്ങോട് പീസ് വില്ലേജില്‍ വെച്ച് നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉപഹാര സമര്‍പ്പണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. റാഷിദ് ഗസ്സാലി മുഖ്യാതിഥിയായി.

കേവലം ഒരു വര്‍ഷക്കാലം കൊണ്ട് പത്ത് ലക്ഷം പേരാണ് എംടി വ്ലോഗ് എന്ന ഈ ചാനല്‍‍ സബ്സ്ക്രൈബ് ചെയ്തത്.  ജീവിത രംഗത്തും തൊഴില്‍ രംഗത്തും പഠന രംഗത്തുമെല്ലാം ഏറെ ഉപകാരപ്രദമാവുന്ന വീഡിയോകള്‍ യൂട്യൂബിലൂടെ സമൂഹത്തിന് നല്‍കുന്ന മുജീബ് അധ്യാപകനെനതിലുപരി ഒരു മികച്ച പരിശീലകന്‍ കൂടിയാണ്. 

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ ഹനീഫ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി ഇ ഹാരിസ്, വയനാട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ താജ് മണ്‍സൂര്‍, പി മായിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടെക്നോ വയനാട് എക്സികൂട്ടീവ് ഡയരക്ടര്‍ ഷമീം പാറക്കണ്ടി സ്വാഗതവും പീസ് വില്ലേജ് സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *