April 20, 2024

കലാ-കായിക മത്സരങ്ങള്‍ സംഘാടക സമിതി രൂപീകരിച്ചു

0
Lottery Welfare.jpg

ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍  സെപ്റ്റംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളില്‍ നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സഹകരണത്തോടെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ്  മത്സരങ്ങള്‍ നടക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. യോഗം ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ആധ്യക്ഷത വഹിച്ചു. സംസ്ഥാനതല മത്സങ്ങള്‍ സെപ്റ്റംബര്‍ 7, 8 തിയ്യതികളില്‍ പാലക്കാട്ട് നടക്കും.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍. സാബു, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ എന്നിവര്‍ രക്ഷാധികാരികളായും മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റിംങ്ങ്കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ചെയര്‍മാനായും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കവിതാ വി. നാഥ് കണ്‍വീനറായും റ്റി.എസ്. സുരേഷ് ട്രഷററായി വി.ജെ.ഷിനു വര്‍ക്കിങ്ങ് കമ്മിറ്റി ചെയര്‍മാനായയും  അരവിന്ദന്‍മാസ്റ്റര്‍ പ്രോഗ്രാംകമ്മിറ്റി കണ്‍വീനറായും മനോജ് അമ്പാടി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായും സംഘാടകസമിതി രൂപീകരിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ജിഷാ ഷാജി, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍  പി.സന്തോഷ്‌കുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കവിതാ വി. നാഥ്, സംഘടനാ നേതാക്കളായ റ്റി.എസ്. സുരേഷ്, ഭുവനചന്ദ്രന്‍, സന്തോഷ് ജി. നായര്‍, ജില്ലാ ഭാഗ്യക്കുറി ജൂനിയര്‍ സൂപ്രണ്ട്  റ്റി.എസ്. രാജു എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനാ നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍, വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
സുല്‍ത്താന്‍ ബത്തേരി ലോട്ടറി തൊഴിലാളി സഹകരണ സംഘം ഓഫീസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്, മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസ് എന്നിവ പ്രോഗ്രാം കമ്മിറ്റി ഓഫീസുകളായി പ്രവര്‍ത്തിക്കും.  ആഗസ്റ്റ് 20 വരെ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04936 223266,  04936 203686,  04935 245639
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *