July 16, 2026

തയ്യല്‍ പരിശീലനം :പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ മുത്തങ്ങയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബത്തേരി താലൂക്കില്‍ സ്ഥിര താമസമുള്ള എട്ടാം ക്ലാസ് പാസായ പട്ടിക വര്‍ഗ്ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. പ്രായം 14ന് വയസിന് മുകളില്‍.  അപേക്ഷയോടൊപ്പം ജാതി, വയസ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഉള്ളടക്കം ചെയ്യണം. അപേക്ഷ ജൂലൈ 30 വരെ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ചീങ്ങേരി, ബത്തേരി, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ്, മീനങ്ങാടി, മുത്തങ്ങ തയ്യല്‍ പരിശീലനകേന്ദ്രം എന്നിവിടങ്ങളില്‍ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *