ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് 27-ന് കൽപ്പറ്റയിൽ
.
കൽപ്പറ്റ:
കൽപ്പറ്റ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എമിലിയിലെ കണ്ണൂർ ആയൂർവേദിക് ഹോസ്പിറ്റലിൽ
ഹിമാലയ ഡ്രഗ്ഗ് കമ്പനിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൽപ്പറ്റ എമിലിയിലെ കണ്ണൂർ
ആയുർവ്വേദ ഹോസ്പിറ്റലിൽ വെച്ച് 27- ന് ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ 1 മ
ണിവരെ പുരുഷന്മാർക്ക് മാത്രമായി ജീവിതശൈലിയുമായി ( പ്രമേഹം. ബ്ലഡ് പ്രഷർ, അമിത
മദ്യപാനം, അമിതമായുളള പുകവലി, മരുന്നുകളുടെ ദുരുപയോഗം) ബന്ധപ്പെട്ടുള്ള ഞരമ്പ്
രോഗങ്ങൾക്കും ലൈംഗീകമായ പ്രശ്നങ്ങൾക്കും ഉള്ള ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്
സംഘടിപ്പിക്കുന്നത്. . 30 വയസ്സ് കഴിഞ്ഞ പുരുഷന്മാരായ രോഗികൾക്ക് ക്യാമ്പിൽ പങ്കെടു
ക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 രോഗികളേയാണ് ക്യാമ്പിൽ പരിശോധിക്കുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പരിശോധനയും മരുന്നും സൗജന്യമാണ്. ക്യാമ്പിൽ പങ്കെടു
ക്കാൻ കണ്ണൂർ ആയുർവ്വേദ ഹോസ്പിറ്റലിൽ നേരിട്ടും താഴെ പറയുന്ന നമ്പറുകളിൽ
ഫോൺ മുഖേനയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫോൺ: 9497872562, 9447219562
പത്രസമ്മേളനത്തിൽ
ഡോ. കെ.പി.വിനോദ് ബാബു (ഡി.സി),
, പ്രസിഡണ്ട് ടി.വി. അശോക്
, സെക്രട്ടറി ഡോ. റോജേർസ് സെബാസ്റ്റ്യൻ സെക്രട്ടറി
. ട്രഷറർ ഷിബു താമരച്ചാലിൽ എന്നിവർ പങ്കെടുത്തു.





Leave a Reply