May 18, 2024

വൈ.എം.സി.എ. ഭാരവാഹികൾ ചുമതലയേറ്റു.

0
Img 9546.jpg
കൽപ്പറ്റ:   വൈ. എം. സി.എ.-175-ാം വാർഷികവും ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് . ജെ.ബി. കോശിക്ക്  സ്വീകരണവും നടത്തി.പ്രസിഡണ്ട് പ്രൊഫ: സിബി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈ.എം.സി.എ കോർ കമ്മറ്റി ചെയർമാനായ . ജോസ് കെ.ഉമ്മൻ  2019- 20- ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് കൽപ്പറ്റ വൈ.എം സി.എ-യിലെ മുതിർന്ന അംഗങ്ങളെ  ദേശീയ പ്രസിഡണ്ട് ആദരിച്ചു. സെക്രട്ടറി ഡഗ്ലസ് ഡിസിൽവ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കൽപ്പറ്റ വൈ.എം സി.എ-യുടെ നവീകരിച്ച ഓഫീസ് ദേശീയ പ്രസീഡണ്ട് ജസ്റ്റീസ് . ജെ..ബി കോശി ഉദ്ഘാടനം ചെയ്തു. കൊല്ലം വൈഎം.സി.എ. പ്രസിഡണ്ട് ഡോ: കെ.ജി. തോമസ് ' എറണാകുളം വൈ' എം.സി..എ. മുൻ പ്രസിഡണ്ട് വി.കെ വർഗീസ് ' ചേപ്പാട് വൈ എം സി .എ പ്രതിനിധി കെ.ടി. ചെറിയാൻ, ആലുവാ വൈ.എം.സി.എ പ്രതിനിധി വർഗ്ഗീസ് അലക്സാണ്ടർ, എന്നിവർക്ക്  കൽപ്പറ്റ വൈ.എം.സി.എ – യു ടെ ഉപഹാരങ്ങൾ നൽകി. ഫാദർ തോമസ് ചമതല  പ്രാരംഭ പ്രാർത്ഥന നടത്തി. വിമല സ്റ്റാൻലി ബൈബിൾ പാരായണം നടത്തി. ബേബി പാറ്റാനി' ,

മാത്യൂ കരീക്കേടം കെ.ഐ. വർഗ്ഗീസ്, ടി.കെ. എൽദോ,  ഡോ: കെ. സെബാസ്റ്റ്യൻ, സിസിലി തങ്കച്ചൻ  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി സിബി ജോസഫ് (പ്രസിഡണ്ട്)  സി.എച്ച് സ്റ്റാൻലി  (സെക്രട്ടറി) എന്നിവരെ അവരോധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *