മുന്‍ഗണന റേഷന്‍കാര്‍ഡ് അദാലത്ത് 26 മുതല്‍
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനായി താലൂക്കുകളില്‍ ലഭിച്ച അപേക്ഷകളില്‍ ജൂലൈ 26 മുതല്‍ ആദാലത്ത് നടത്തും. ആദാലത്ത് നടത്തുന്ന ദിവസം, സ്ഥലം എന്നിവ സംബന്ധിച്ച് അതത് റേഷന്‍ കടയില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡ് സഹിതം ആദാലത്തില്‍ പങ്കെടുക്കണം. നാളിതുവരെ അപേക്ഷ നല്‍കാത്ത കാര്‍ഡുടമകള്‍ക്കും അപേക്ഷയുമായി ആദാലത്തില്‍ പങ്കെടുക്കാം. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്താത്തവര്‍ റേഷന്‍കടയിലോ, അക്ഷയ വഴിയോ ആധാര്‍ ലിങ്കിംഗ് നടത്തണം.
വൈത്തിരി താലൂക്കില്‍ തരിയോട് പഞ്ചായത്തിലെ 54, 58, 5, 98 എന്നീ റേഷന്‍കടകളിലെ ഉപഭോക്താക്കളുടെ റേഷന്‍കാര്‍ഡ് മുന്‍ഗണനയിലേക്ക് പരിഗണിക്കുന്നതിനുള്ള അദാലത്ത് ജൂലൈ 27ന് രാവിലെ 10 മുതല്‍ കാവുംമന്ദം ബസ് സ്റ്റാന്റ് 98-ാം നമ്പര്‍ റേഷന്‍കടയുടെ പരിസരത്ത് നടത്തും. അര്‍ഹരായ അപേക്ഷകര്‍ രേഖകള്‍ സഹിതം അദാലത്തില്‍ പങ്കെടുക്കണം. അദാലത്തില്‍ പങ്കെടുക്കാത്തവരെ മുന്‍ഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതല്ലെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.





Leave a Reply