July 16, 2026

ചിത്രകലാ പരിശീലന കളരി നാളെ മുണ്ടേരിയിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ചിത്രശില്‍പകലാ പരിശീലനകളിരി കല്‍പ്പറ്റ മുണ്ടേരിയില്‍ വെള്ളിയാഴ്ച   രാവിലെ 10ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പകല, ചിത്രകല എന്നിവയ്ക്ക് പുറമേ സാരി, ചുരിദാര്‍ ഡിസൈനിംഗ് എന്നിവയ്ക്കും ഡ്രസ് ഡിസൈനിംഗില്‍ വനിതകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മാനന്തവാടി ജിവിഎച്ച്എസ്എസ് ലെ മുന്‍ അധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി പരിശീലനം നല്‍കും. വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ആലി അധ്യക്ഷത വഹിക്കും. മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ലക്ഷ്മണന്‍, പള്ളിയറ രാമന്‍, വി. ഉഷാകുമാരി, സജി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.ആര്‍. രാമകൃഷ്ണപിള്ള, ഷാജി മാനന്തവാടി, രാജീവ് മണിയങ്കോട് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *