മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട: മധുര സ്വദേശി അറസ്റ്റിൽ
മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട: മധുര സ്വദേശി അറസ്റ്റിൽ
കൽപ്പറ്റ: മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട. 34,34000 രൂപയുമായി മധുര സ്വദേശി അറസ്റ്റിലായി. എക്സൈസിന്റെ വാഹന പരിശോധനക്കിടെ കേരള കെ.എസ്.ആർ.ടി.സി.ബസിൽ നിന്നാണ് മധുര സ്വദേശി മുരുകേശനിൽ നിന്ന് രേഖകളില്ലാതെ കടത്തികൊണ്ട് വന്ന പണം പിടികൂടിയത്. ബാംഗ്ളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. വയനാട് എക്സൈസ് ഇന്റലിജെൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണവും പ്രതിയെയും തുടർ നടപടികൾക്കായി ബത്തേരി പോലീസിന് കൈമാറി. ഇൻറലിജൻസ് ഇൻസ്പെക്ടർ എ.കെ. സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.ബി. ബാബുരാജ്, കെ.ജെ. സന്തോഷ്, കെ. രമേഷ്, സി.വി.ഷാജിമോൻ, പി.എസ്. വിനീഷ്, പ്രഭാകരൻ, സി.ഇ.ഒ. മാരായ സനൂപ്, സുരേഷ്,ത്തു. വീരാൻകോയ, ചാക്കോ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





Leave a Reply