August 14, 2026

മന്ത്രി ജി.സുധാകരന്‍ നാളെ ജില്ലയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
പൊതുമരാമത്ത് വകുപ്പിന്‍ കീഴിലെ  വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാളെ  (ജൂലൈ 28) ജില്ലയിലെത്തും. രാവിലെ 9ന് ചുണ്ടേലില്‍ ചുണ്ടേല്‍-മേപ്പാടി- വടുവഞ്ചാല്‍-ചേലാടി റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനവും 10ന് കമ്പളക്കാട് ടൗണില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലയോര ഹൈവേയുടെ നിര്‍മ്മാണോദ്ഘാടനവും 11ന് പള്ളിക്കുന്നില്‍ കെല്ലൂര്‍-ചേര്യംകൊല്ലി വിളമ്പുകണ്ടം-കമ്പളക്കാട് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനവും ഉച്ചയ്ക്ക് 12ന് ചെറുപുഴ പാലത്തിന്റെയും നവീകരിച്ച മാനന്തവാടി-വിമലനഗര്‍-പേര്യ റോഡിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കുന്നത്. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *