തരിയോട് ജി എല്‍ പി സ്കൂളില്‍ വിവിധ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു.
കാവുംമന്ദം: തരിയോട് ജി എല്‍ പി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചിത്രകാരന്‍ പ്രദീപ്കുമാര്‍ തണല്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്, ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്, അറബിക് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.
കലാകാരന്‍ ജോസ് സേവ്യർ, എം പി കെ ഗിരീഷ്കുമാര്‍, സി സി ഷാലി, പി ബി അജിത, എന്‍ കെ ഷമീന, വി എസ് സജിത, വി പി ചിത്ര, വി എം സ്മൈല, ഇ കെ ജസീന തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റോസിലി സ്വാഗതവും ടി സുനിത നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം സംഗീത സദസും നടന്നു.





Leave a Reply