March 19, 2024

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ബത്തേരിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം

1
Img 20190729 Wa0133.jpg
 
  ബത്തേരി :- സുൽത്താൻ ബത്തേരി ചുങ്കത്ത് തുറന്നു പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂർ നേരം ഗതാഗത തടസ്സം .രാവിലെ 10 മണിക്ക് പ്രമുഖ ചലച്ചിത്ര താരം ഉദ്ഘാടനം നിർവ്വഹിക്കുമെന്നറിഞ്ഞ് പല ഭാഗങ്ങളിൽ നിന്നായി രാവിലെ 9 മണി മുതൽ തന്നെ ജനങ്ങൾ തടിച്ചു കൂടി. ഇതു കൊണ്ട് തന്നെ ബത്തേരി ബീനാച്ചി മുതൽ മൂന്ന് കിലോമീറ്ററോളം ഗതാഗത തടസ്സമുണ്ടായി. ഓഫീസ് ,സ്കൂൾ ,ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ആളുകളടക്കം ദുരിതത്തിലായി. ഒരു സൈഡിലൂടെ പോലും വാഹനങ്ങൾ കടത്തി വിടാൻ പറ്റാത്ത അവസ്ഥ. 2 മണിക്കൂർ വൈകി താരം എത്തിയതോടെ ജനങ്ങളെല്ലാം റോഡിലേക്കിറങ്ങി. പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ജില്ലാ പോലീസ് മേധാവി അന്വേഷിച്ച്  നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
AdAdAd

Leave a Reply

1 thought on “ജനങ്ങളെ ദുരിതത്തിലാഴ്ത്തി ബത്തേരിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം

Leave a Reply

Your email address will not be published. Required fields are marked *