May 17, 2024

മാനന്തവാടി പട്ടണത്തിലെ പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം; വ്യാപാരി വ്യവസായി സമിതി

0
മാനന്തവാടി
പട്ടണത്തിലെ പാർക്കിംഗ് സൗകര്യമില്ലായ്മ വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്നും   പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നം  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു..
മാനന്തവാടി പട്ടണത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി പരിമിതപ്പെടുത്തിയ പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായ സമിതി മാനന്തവാടി മുൻസിപ്പൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.പി മുത്തലിബ് അധ്യക്ഷനായി വി കെ തുളസിദാസ് മുഖ്യ പ്രഭാഷണം നടത്തി, യൂണിറ്റ് സെക്രട്ടറി എം എൻ ഭൂവൻ സിംഗ്  പ്രവർത്തന റിപ്പോർട്ടും ട്രെഷറർ സി കെ ശ്രീധരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി കെ പി ശ്രീധരൻ (പ്രസിഡന്റ്)  എം എൻ ഭുവൻ സിങ് (സെക്രട്ടറി) സി കെ ശ്രീധരൻ  (ട്രഷറർ )പി മുത്തലിബ്ബ് (വൈസ് പ്രസിഡന്റ്) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *