July 16, 2026

കർക്കടക വാവുബലി: തിരുനെല്ലിയിൽ ഒരുക്കങ്ങളായി

0
475.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ തിരുനെല്ലിയിൽ പൂർത്തിയായി. 31-ന് പുലർച്ചെ 3.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പാപനാശിനിയിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ 30-ന് വൈകുന്നേരം മുതൽ കാട്ടിക്കുളത്ത് തടയും. അവിടെ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സൗകര്യമൊരുക്കും. ഇത് 31-ന് ഉച്ചവരെ തുടരും.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രാത്രി അത്താഴവും രാവിലെ പ്രഭാതഭക്ഷണവും നൽകും. ബലിതർപ്പണ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി കൂടുതൽ വാധ്യാന്മാരെ നിയോഗിക്കും. കൂടുതൽ ബലിസാധന വിതരണകൗണ്ടറുകളും വഴിപാട് കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കുമെന്ന് എക്സി. ഓഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ, സീനിയർ ക്ലാർക്ക് ടി. സന്തോഷ് കുമാർ, ചുറ്റമ്പല നിർമാണ കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി എന്നിവർ പറഞ്ഞു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *