October 21, 2026

ഐ എൻ ടി യു സി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചതിലും കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും ഐ.എൻ.ടി.യു.സി റീജ്യയണൽ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാർ തുടർന്നു പോകുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തുന്ന മോദി സർക്കാറിന്റെ ജനദ്രോഹ നടപടികൾ അവസാനില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്നും ധർണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.ഇ.വിനയൻ പറഞ്ഞു.മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.ഗിരീഷ് കൽപ്പറ്റ, ബി.സുരേഷ് ബാബു, കെ.കെ.രാജേന്ദ്രൻ, സാലിറാട്ടക്കൊല്ലി, പി.എൻ.ജോസ്, ഒ.ഭാസ്ക്കരൻ, പി.കെ.മുരളി, ശ്രീദേവി ബാബു,, എലിയാമ്മ മാത്തുക്കുട്ടി, കെ.എം.മോഹനൻ, സി.ഡി.തങ്കച്ചൻ, ആർ.ഉണ്ണികൃഷ്ണൻ, ടി. നാസ്സർ, കെ.അബൂബക്കർ, പി.ബാബു, കല്യാണി രാഘവൻ എന്നിവർ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *