May 17, 2024

കോളേജ് അധ്യാപകരുടെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം. എ ഐ എസ് എഫ്

0
02.jpg
കൽപ്പറ്റ:
      കലാലയങ്ങയിൽ ഉയർന്ന ശമ്പളവും മാറ്റാനുകൂല്യവും കൈപ്പറ്റുന്ന ചില അധ്യാപകർ കാമ്പുസുകളിൽ അക്രമ രാഷ്ട്രീയത്തിന് കൂട്ടു നിൽക്കുന്നതും വിദ്യാർത്ഥികളെ തമ്മിൽ തല്ലിക്കുന്നതും അവസാനിപ്പിക്കണമെന്ന്  എ ഐ എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒരു വിഭാഗം വിദ്യാർത്ഥികളെ മർദിച്ചൊതുക്കുന്നതിന് വരെ ജില്ലയിലെ ചില കോളേജുകളിൽ അധ്യാപകർ രാഷ്ട്രീയ താൽപ്പര്യത്തിന് കൂട്ടു നിൽക്കുന്നത് വിദ്യാർത്ഥികളും പൊതു ജനങ്ങളും തിരിച്ചറിയണമെന്നും കലാലയങ്ങളിൽ ജനാധിപത്യവും, സർഗാത്മകതയും തിരിച്ചു കൊണ്ടു വരാൻ എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചു നിന്ന് പോരാടണമെന്നും യോഗം അഭിപ്രായപ്പെട്ടു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയായി അഭിജിത്ത് ഇ, പ്രസിഡന്റായി ആകർഷ്  സി എം, എന്നിവരെ തിരഞ്ഞെടുത്തു. 15 അംഗ ജില്ലാ കമ്മിറ്റിയിൽ സി. അനാമിക , ബിമൽ ജോർജ്, അർജുൻ ദിനേശ്, അഖിൽ അസ്‌ലം, സി. രാജേഷ് , ഇ.അഭിജിത്ത് , സി.എം. ആകർഷ്  എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *