May 4, 2024

പെരിക്കല്ലൂര്‍ തോണിക്കടവില്‍ വാറ്റു ചാരായവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.

0

പുൽപ്പള്ളി: പെരിക്കല്ലൂര്‍ തോണിക്കടവില്‍ നിന്ന് നാല് ലിറ്റര്‍ വാറ്റു ചാരായവുമായി രണ്ട് പേരെ ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളിയില്‍ പി. യു ബേബി (54), മേനാശ്ശേരി എം. ടി ജോണി (54) എന്നിവരാണ് അറസ്റ്റിലായത്. നര്‍ക്കോട്ടിക് ഡി. വൈ. എസ്. പി വി റെജികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ തോണിക്കടവിനോട് ചേര്‍ന്നുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇരുവര്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രദേശത്ത് വ്യാജ മദ്യ വില്പനയും വാറ്റും സജീവമാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസും പോലീസും ഈ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് വെച്ച് പോലീസ് അര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പാന്‍മസാലയുമായി ബത്തേരി സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.കർണാടക അതിർത്തിയായ പെരിക്കല്ലൂർ വഴി മദ്യവും മയക്ക് മരുന്നും  പണ്ട് മുതലെ കടത്തുന്നുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *