October 20, 2026

അന്താരാഷ്ട്ര കടുവ ദിനാചരണം സംഘടിപ്പിച്ചു

0
IMG-20190729-WA0442.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : അന്താരാഷ്ട്ര കടുവാ ദിനാചരണത്തോടനുബന്ധിച്ചു വയനാട് എഞ്ചിനീയറിംഗ് കോളേജിൽ പഠന ക്ലാസും ചർച്ചയും സംഘടിപ്പിച്ചു . വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഭൂമിത്ര സേന ക്ലബ്‌ , hume centre for ecology and wildlife biology എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് . DFO രാജീവൻ എം ഉദ്ഘാടനം ചെയ്തു . എഞ്ചിനീയറിംഗ് കോളേജ് , വെറ്റിനറി കോളേജ് , കൽപ്പറ്റ skjm സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റു  പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു . Conservation biologist സി കെ വിഷ്ണുദാസ് വിദ്യാർത്ഥികൾക്ക് വേണ്ടി 'Tiger:Myth and Reality' എന്ന വിഷയത്തിൽ ക്ലാസ്സ്‌  എടുത്തു . പാനൽ ചർച്ചയിൽ റിട്ട:ഐഎസ് ഉദ്യോഗസ്ഥൻ ബാലഗോപാൽ ,അനിമൽ ഹസ്ബന്ററി  അസി.ഡയറക്ടർ  ഡോ.അനിൽ സക്കറിയ ,വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ്‌  എൻ ബാദുഷ , മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ബിജു ,വന്യ ജീവി ശല്യ പ്രതിരോധ സമിതി പ്രസിഡന്റ്‌ ജോസഫ് തിരുനെല്ലി തുടങ്ങിയവർ പങ്കെടുത്തു . പ്രിൻസിപ്പാൾ ഡോ.അനിത അധ്യക്ഷത വഹിച്ചു . ഭൂമിത്ര സേന കോർഡിനേറ്റർ ആന്റണി പി കെ സ്വാഗതവും മനോജ്‌ കെ നന്ദിയും പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *