May 4, 2024

പരാജയങ്ങൾ മുഖവിലക്കെടുക്കുന്നില്ല: വിജയം കൊയ്യാൻ ചെണ്ട് മല്ലിപ്പൂ കൃഷിയുമായി പെൺകൂട്ടം

0
Img 20190730 Wa0074.jpg
മാനന്തവാടി :വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്  ജീവധ്വനി കര്‍ഷകസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ തരിശ്ഭൂമിയില്‍ ചെണ്ടുമല്ലിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു.പീച്ചംകോട് സ്വകാര്യ വ്യക്തിയില്‍ നിന്നും പാട്ടത്തിനെടുത്ത് രണ്ടര ഏക്കര്‍ ഭൂമിയിലാണ് സംഘത്തിലെ 11 വനിതകള്‍ ചേര്‍ന്ന് കൃഷിയിറക്കുന്നത്.കഴിഞ്ഞ വര്‍ഷം നടത്തിയ പൂകൃഷി പ്രളയത്തില്‍ നശിച്ചെങ്കിലും നഷ്ടവും പരാജയവും വകവെക്കാതെയാണ് ഈ വര്‍ഷവും സംഘം കൃഷിയിറക്കുന്നത്.വഴുതിന,മുളക്,തക്കാളി,പയര്‍,തുടങ്ങിയ പച്ചക്കറികളും 2000 ത്തോളം പൂതൈകളുമാണ് നട്ടുപിടിപ്പിക്കുന്നത്.പൂകൃഷി പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു.സക്കീനാ കുടുവ,സൈദ തുടങ്ങിയവര്‍ പങ്കെടുത്തു. വിജയത്തിന്റെ ഒരു പൂപ്പൊലി കാലം പ്രതീക്ഷിച്ചാണ് ഈ പെൺകൂട്ടം കൃഷിക്കിറങ്ങിയിരിക്കുന്നത് . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *