May 2, 2024

കരാറുകാരന്റെ അനാസ്ഥയുടെ ഇരയാണ് മാത്തൂർ വയലിലെ ദേവികയെന്ന് പി.കെ. ജയലക്ഷ്മി

0

കൽപ്പറ്റ : 
പനമരം   മാത്തൂർ പൊയിൽ  പരിയാരം   കോളനിയിലെ സ്ഥിതി അതീവ ദയനീയമാണന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി പറഞ്ഞു. അധികൃതരുടെയും കരാാറുകാരന്റെയും  അനാസ്ഥയുടെ ഇരയാണ് 
 ഒന്നര വയസ്സുകാരി ദേവികയുടെ തിരോധാനമെന്നും ജയലക്ഷ്മി   ആരോപിച്ചു. സംഭവസ്ഥലം  സന്ദർശിച്ച ശേഷം പ്രതികരിക്കയായിരുന്നു അവർ. പ്രദേശത്ത് ആറ് പട്ടികവർഗ്ഗ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് സർക്കാർ അനുവദിച്ച് വീട് പണി ഏറ്റെടുത്ത കരാറുകാരൻ രണ്ട് വർഷം മുമ്പ് വീടു പണി പകുതി വഴിയിൽ ഉപേക്ഷിച്ചു മുങ്ങി. കയറി താമസിക്കാൻ നല്ല വീടില്ലാത്ത ഇവർ പുഴയോരത്ത്  കുടിൽ കെട്ടിയാണ് താമസം. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഈ കുടിലുകൾ പുഴക്കരയിലായതിനാൽ ഒട്ടും സുരക്ഷിതുല്ല .വീടുകൾക്ക് ചുറ്റും വേലി പോലുമില്ല. പല  തവണ ആവശ്യപ്പെട്ടിട്ടും വീടുപണി പൂർത്തിയാക്കാൻ നടപടി ഇല്ലന്നും കോളനിക്കാർ ജയലക്ഷ്മിയോട് പരാതിപ്പെട്ടു.   മഴക്കാലമായതോടെ കൂലിപ്പണിയില്ലാത്തതിനാൽ ഈ കുടുംബങ്ങൾ പട്ടിണിയിലാണ്. അടിയന്തര ധനസഹായവും  ഭക്ഷ്യധാന്യ വിതരണവും ഇവിടെയുണ്ടാകണം. വീടുപണിയിൽ അനാസ്ഥ കാണിച്ച കരാറുകാരനെതിരെ നടപടി എടുക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.  മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ്, കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് പ്രകാശ് സെക്രട്ടറി റിയാസ് എന്നിവരും ജയലക്ഷ്മിയോടൊപ്പം കോളനി സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.  അതിനിടെ ചൊവ്വാഴ്ചയും ദേവിക ക്കായി തിരച്ചിൽ  നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരത്തോടെ തിരച്ചിൽ നിർത്തി. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *