October 19, 2026

അമ്പലവയൽ മർദ്ദനത്തിൽ നടപടി ആവശ്യപ്പെട്ട് നാളെ ബി.ജെ.പി. പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.

0
IMG-20190731-WA0210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

അമ്പലവയലിൽ യുവതിയെയും സുഹൃത്തിനെയും പരസ്യമായി മർദ്ദിച്ച സജീവാനന്ദനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഡി സി സി പ്രസിഡണ്ടും സുൽത്താൻബത്തേരി എം എൽ എ യുമായ ഐ.സി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ സജീവാനന്ദന ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നതായും ബി ജെ പി ആരോപിച്ചു. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ച് മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് വി.ടി രമ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് പി.എം അരവിന്ദൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.ടി അനിൽ, ലളിത, കെ.ആർ ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *