August 14, 2026

ചെന്തിരുമുടി – ഫോട്ടോ പ്രദർശനം ആരംഭിച്ചു.

0
IMG_20191127_222007.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ അപൂർവ ദൃശ്യചാരുതയുമായി കെ.സി.ജയന്ത് റാം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ചിത്രച്ചുമരിൽ വിസ്മയം തീർത്തു. ചെന്തിരുമുടി എന്ന ഫോട്ടോ പ്രദർശനത്തിൽ വൈവിധ്യമേറിയ തെയ്യങ്ങളുടെ പതിനഞ്ചോളം ഫോട്ടോകളാണുള്ളത്
തെയ്യം കലാകാരനായ ടി.എസ്.ശ്രീജേഷ് ചെണ്ടമേളത്തോടെ പ്രദർശനം ഉദ്ഘാടനം ചെയ്തു.പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട്
കെ.ഷബിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ക്യൂറേറ്റർ എം.കെ രവി ആമുഖ പ്രഭാഷണം നടത്തി. മാനന്തവാടിയിലെ ആദ്യകാല ബേക്കറി ഉടമ കെ.വി.വിനോദിനെ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ സ്വാഗതമാശംസിച്ചു.
അജയ് ബേബി, കെ.വി.അനർഘ്, എൻ.അനിൽകുമാർ, ഷാജൻ ജോസ്, പ്രസാദ്, വി.കെ, അജി കൊളോണിയ, എ.ജെ.ചാക്കോ, ഷോബിൻ പി.ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *