August 14, 2026

വിദ്യാലയം പ്രതിഭകളോടൊപ്പം : പ്രാദേശിക യോഗവും പ്രതിഭാ സംഗമവും നടത്തി.

0
IMG-20191128-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
  പോരൂർ  സെന്റ് സെബാസ്ററ്യൻസ്  എൽ.പി സ്‌കൂൾ  
അറിവിന്റെ നിറദീപം തെളിച്ച്   മികവിന്റെ പാതയൊരുക്കുവാൻ പ്രാദേക യോഗവും പ്രതിഭാ സംഗമവും നടത്തി പോരൂർ സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്‌കൂൾ മാതൃകയാകുന്നു.
ഒരുപാട് പ്രതിഭകളെ വാർത്തെടുത്തു വളർത്തി വിവിധ നിലകളിലേക്ക്  ചരിത്ര പാതയിലൂന്നിനിന്നു ഭാവിയുടെ വാഗ്ദാനങ്ങൾക്ക്  അറിവിന്റെയും അനുഭവത്തിന്റെയും ജീവിത വഴികൾ തെളിയിക്കാൻ വിദ്യാല:യം ഒരുക്കുന്ന പ്രാദേശിക യോഗങ്ങളും പ്രതിഭാ സംഗമവും വിദ്യാർത്ഥികളുടെ കലാപരിപാടികളും പാലോട്ട് കമ്യുണിറ്റി ഹാളിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ പ്രദേശത്തെ പ്രതിഭകളായ പി.കെ ജയലക്ഷ്മി (മുൻ മന്ത്രി), വിനോദ് കുമാർ (അമ്പെയ്ത് ദേശീയ താരം), മോളി കരിമ്പനാക്കുഴി (മുളയുൽപ്പന്നനിർമാണം ദേശീയ അംഗീകാരം), ജോസ് ആക്കപ്പടിക്കൽ (നാടക സംവിധായകൻ), കുഞ്ഞാമൻ പാലോട്ട് (മുൻ തപാൽ വകുപ്പ് ജീവനക്കാരൻ), വെള്ളൻ  പാലോട്ട് (മുൻ സർക്കാർ ഉദ്യോഗസ്ഥൻ), പി.ആർ സുജിത്ത്‌  (പാലോട്ട് പ്രദേശത്ത്‌ പത്താം ക്ലാസിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥി) എന്നിവരെ മൊമെന്റോ നൽകി വിദ്യാർത്ഥികൾ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *