August 12, 2026

കൽപ്പറ്റ മഹോൽസവം 2020 -പന്തൽനാട്ട് കർമ്മം നടത്തി

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കോട് ജനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 10- മുതൽ ഫെബ്രുവരി 2 വരെ ബൈപ്പാസിലെ കൽപ്പറ്റ പ്രൊപ്പർട്ടീസിൽ ( ഫ്ലെവർഷോ ഗ്രൗണ്ട് ) പുഷ്പമേള സംഘടിപ്പിക്കും. പന്തൽ കാൽനാട്ട് കർമ്മം നഗരസഭ ചെയർപേഴ്സൺ സനിത ജഗതീഷ് നിർവഹിച്ചു. വൈസ് ചെയർമാൻ ഡി.രാജൻ അധ്യക്ഷത വഹിച്ചു.  24000-സ്ക്വയർ ഫീറ്റുള്ള പന്തലാണ് നിർമ്മിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ റാഫി പുതിയ കടവ് അറിയിച്ചു.കോട്ടയത്തെ ആർട്ടിസ്റ്റ് കെ. സെബാനാണ് ആർട്ട് ഡയറക്ടർ.എം.പി.ഫിറോസാണ് ലൈറ്റ് ആന്റ് സൗണ്ട്സ് സിസ്റ്റം തയ്യാറാക്കുന്നത്. ബിന്ദു ജോസ്, എ.ചന്ദ്രൻ, വി.രമേശ് കുമാർ എന്നിവർ സംസാരിച്ചു.പുഷ്പ്പോൽസവത്തോടെപ്പം അലങ്കാര മത്സ്യ പ്രദർശനം, പുരാവസ്തു പ്രദർശനം, വിദേശ പക്ഷികളുടെ പ്രദർശനം, ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദർശനം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, സംസ്ഥാനത്തെ വിവിധ കലാകാരൻമ്മാരുടെ സാംസ്ക്കാരിക കലാ പരിപാടികളും ഉണ്ടാകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *