April 25, 2024

ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി

0
Img 20200102 Wa0214.jpg
മാനന്തവാടി: 
 വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം തുടങ്ങി. ഫാ: ജോയിസ് റാത്തപ്പിള്ളിയുടെ  തിരുപ്പട്ട  സ്വീകരണവും ഇതോടനുബന്ധിച്ച് നടന്നു. 
തിരുനാളിന് തുടക്കം കുറിച്ച്  ഇടവക വികാരി ഫാദർ തോമസ് ചേറ്റാനിയിൽ പതാക ഉയർത്തി. . രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാ:  ജോയിസ് റാത്തപ്പള്ളിയുടെ പൗരോഹിത്യാഭിഷേകവും തുടർന്ന്  പ്രഥമ ദിവ്യബലിയും നടന്നു. .
വികാരി ഫാദർ തോമസ് ചേറ്റാനിയിൽ, ട്രസ്റ്റിമാരായ ജോയ് മാക്കിയിൽ , ആന്റണി മഠത്തിൽ, ജോസ് പുതുപ്പള്ളിൽ , ജോസഫ് പുന്നോലിൽ, സെക്രട്ടറി ജോയി പുതുപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
 പൗരോഹിത്യാഭിഷിക്തനായ ഫാ: ജോയിസ് റാത്തപ്പിള്ളിയുടെ   അനുമോദന യോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി ഉദ്ഘാടനം ചെയ്തു.ഫാ: സ്റ്റീഫൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
ജനുവരി 3ന് സിമിത്തേരി സന്ദർശനവും ആഘോഷമായ ദിവ്യബലിയും നടക്കും. തുടർന്ന്   പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഫാ: മാത്യു കാട്ടറാത്ത്, ഫാ: ജോജോ ഔസേ പറമ്പിൽ , വിശിഷ്ട സേവനം കാഴ്ചവെച്ച ഫയർഫോഴ്സിലെ ലീഡിംഗ് ഫയർമാൻ ജോസഫ് ഐക്കരോട്ടുപറമ്പിലിനെയും കൃഷി വകുപ്പിന്റെ വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് നേടിയ സി.വി.ഷിബുവിനെയും ആദരിക്കും. 
.ജനുവരി 4 ന് വൈകുന്നേരം ആഘോഷമായ ദിവ്യബലിക്ക് ശേഷം പ്രദക്ഷിണവും നടക്കും. സമാപന ദിവസമായ 5 ന് ദിഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് നേർച്ച ഭക്ഷണത്തോടെ  തിരുനാൾ സമാപിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *