April 25, 2024

മിസ്റ്റർ വയനാട് ശരീര സൗന്ദര്യ മത്സരം ജനുവരി 18 ന് വെള്ളമുണ്ടയില്‍.

0




മാനന്തവാടി;വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടിയുള്ള ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്റെ,  36-ാ മത് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 8/4 വെള്ളമുണ്ട യൂണിവേഴ്‌സല്‍ ഇന്റര്‍നാഷണല്‍ ജിംനേഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ 8/4 സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് ജനു.18 ന് ശനിയാഴ്ച വൈകുന്നേരം 4.30  മണിക്ക് നടക്കും.  ജില്ലയിലെ വിവിധ ക്ലബുകളില്‍ നിന്നായി 400 ല്‍പരം മത്സരാര്‍ത്ഥികള്‍  പങ്കെടുക്കും.  സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.  എം.എല്‍.എ . ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. 
കെ. റഫീഖ് (കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്‍) അദ്ധ്യക്ഷതവഹിക്കും.  മുഖ്യാതിഥിയായി ജില്ലാ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു സന്നിഹിതനാവും.  ഗെസ്റ്റ് ഓഫ് ഓണറായി അര്‍ജ്ജുന അവാര്‍ഡ് ജേതാവും, മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ കോമണ്‍വെല്‍ത്ത്, സംസ്ഥാന ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറിയുമായ  ടി.വി. പോളി. ജി.വി. രാജ അവാര്‍ഡ് ജേതാവും മിസ്റ്റര്‍ ഇന്ത്യയുമായ മിസ്റ്റര്‍ കൃഷ്ണകുമാര്‍, സിനിമാനടനും  മിസ്റ്റര്‍ ഇന്ത്യയുമായ അബു സലീം എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ വയനാട് ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറി പി.കെ. ഹരി, സംഘാടകസമിതി ചെയര്‍മാന്‍ ഗദ്ദാഫി .എം., ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീജിത്ത് പാണ്ടിക്കടവ്, അബ്ദു ബാബു, ഇ.കെ ഹമീദ് എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *