October 26, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുൽത്താൻ ബത്തേരിയിൽ ഇന്ന് മൊബൈൽ ഫ്ലാഷ് ലൈറ്റ് റാലി

0
By ന്യൂസ് വയനാട് ബ്യൂറോ
  സുൽത്താൻ ബത്തേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചരിത്രപ്രസിദ്ധ സമരത്തിന് ഇന്ന് സുൽത്താൻ ബത്തേരി സാക്ഷിയാകും.ഇന്ത്യയൊട്ടാകെ പ്രതിഷേധ തിര അലയടിക്കുമ്പോൾ ഒരു പറ്റം ചെറുപ്പക്കാരാണ് മൊബൈൽ ഫ്ലാഷ് ലൈറ്റ് റാലിയുമായി വേറിട്ടൊരു സമരത്തിന് ഒരുങ്ങുന്നത്. വൈകുന്നേരം 6 മണിക്ക് മാനിക്കുനിയിൽ നിന്നാരംഭിക്കുന്ന റാലിയിൽ ആയിരകണക്കിനാളുകൾ ടോർച്ച് തെളിച്ച് പങ്കെടുക്കും. വ്യാപാര സ്ഥാപനങ്ങൾ ലൈറ്റുകൾ അണച്ച് സഹകരിക്കും. സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതി അഭിഭാഷകൻ അഡ്വ.ഹാരിസ് ബീരാൻ ഉത്ഘാടനം ചെയ്യും.വി.ആർ അനൂപ്, പ്രൊഫ.ശ്രീജിത് ശ്രീരാമൻ തുടങ്ങിയവർ പ്രസംഗിക്കും.പ്രമുഖ സാമൂഹിക മത രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ റ്റി ഷുക്കൂർ, സി.റഫീഖ്, വി.കെ യഹിയ, യാസിർ ഖാൻ, റ്റി.ഹാരിഫ് തുടങ്ങിയവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *