May 9, 2026

കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ്-എസ്.ഐ.യെ മാറ്റി നിർത്തി അന്വേഷിക്കണം: കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – തവിഞ്ഞാലിലെ പൊതു വിഷയം ചർച്ച ചെയ്യാനെത്തിയ കോൺഗ്രസ് നേതാക്കളായ എം.ജി.ബിജു, ജോസ് പാറക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളകേസെടുത്ത തലപ്പുഴ എസ്.ഐ.പി.ജെ.ജിമ്മിയെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായി പി.കെ.ജയലക്ഷ്മി വാർത്ത സമ്മേളനത്തിൽ ആവിശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയ നേതാക്കളോട് എസ്.ഐ.പദവിക്ക് നിരക്കാത്ത രീതിയിൽ പെരുമാറുകയും അധികാര ദുർവിനിയോഗം നടത്തി കേസ്സെടുക്കുകയുമാണ് ഉണ്ടായത്.ഈ എസ്.ഐ.മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും ഇത്തരത്തിൽ പ്രവർത്തിച്ചതായി ആരോപണം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എസ്.ഐ.യെ മാറ്റി നിർത്തി നീതിപൂർവ്വമായ അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പൊതുപ്രവർത്തകർക്ക് ഭയമില്ലാതെ പോലീസ് സ്റ്റേഷനുകളിൽ കയറി ചെല്ലാനുള്ള സാഹചര്യം ഉണ്ടാകുന്ന തരത്തിലുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.എസ്.ഐ.ക്കെതിരെ നടപടി ആവിശ്യപ്പെട്ട് ഡി.ജി.പി.ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകും .വാർത്താ സമ്മേളനത്തിൽ നേതാക്കളായ എക്കണ്ടി മൊയ്തൂട്ടി, ജോസ് കൈനികുന്നേൽ, ജേക്കബ് സെബാസ്റ്റ്യൻ, പി.എം.ബെന്നി എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *