October 26, 2026

ദേശ് രക്ഷാമാർച്ചിൽ മൂവ്വായിരം പേരെ അണിനിരത്തും.

0
IMG-20200103-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശ് രക്ഷാമാർച്ചിൽ മൂവ്വായിരം പേരെ അണിനിരത്താൻ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ നീതിയും സമത്വവും സുരക്ഷയുമെല്ലാം തകർക്കും വിധം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി
 ജനുവരി 11 ന്‌ നടത്തുന്ന ദേശ് രക്ഷാ മാർച്ച് വിജയിപ്പിക്കുന്നതിന്നായി മാനന്തവാടി നിയോജകമണ്ഡലത്തിൽ വിവിധ പ്രചരണ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. 
കണിയാമ്പറ്റയിൽ നിന്നും ആരംഭിക്കുന്ന ദേശ് രക്ഷാമാർച്ചിൽ മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്നും മൂവ്വായിരം പേരെ പങ്കെടുപ്പിക്കും. പ്രചരണത്തിന്റെ ഭാഗമായി മാനന്തവാടി നിയോജക
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കൺവെൻഷൻ വിളിച്ചുചേർക്കാനും തീരുമാനിച്ചു  എൻ നിസാർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു ചെയ്തു പടയൻ മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ കടവത്ത് മുഹമ്മദ് പടയൻ അബ്ദുല്ല വി അസൈനാർ ഹാജി   അഹമ്മദ് മാസ്റ്റർ  സി പി മൊയ്തു ഹാജി അമീൻ  പി കെ ,മോയി ആറങ്ങാടൻ    അമ്മദ് കൊടുവേരി ,സിദ്ധീഖ് ,കുന്നോത്തു ഇബ്രാഹിം ഹാജി ,സമദ് പാണ്ടിക്കടവ് ,അസീസ് കുനിയിൽ ,കടവത്ത് ഷറഫു മുസ്തഫ കുഞ്ഞോമു് ,പി വി സ്  മൂസ ,ഉവൈസ് എടവെട്ടൻ പി സി ഇബ്രാഹിം ഹാജി അരുൺകുമാർ  ബി ഡി   കെ ടി സുബൈർ തുടങ്ങിവർ   സംസാരിച്ചു അഡ്വ റഷീദ് പടയൻ സ്വാഗതവും കെ എം അബ്ദുല്ല നന്ദിയും പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *