April 26, 2024

ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

0
Img 20200103 Wa0248.jpg



മാനന്തവാടി:മാനന്തവാടി ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ.ഷാജു മുളവേലിക്കുന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു.ജനുവരി 4ന് വെകുന്നേരം 5 മണിക്ക് റവ.ഫാ.ഡോ.ജസ്റ്റിന്‍ മൂന്നാനാല്‍ നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാന,6.45 ന് ഇല്ലത്തുവയല്‍ പന്തലിലേക്ക് പ്രദക്ഷിണം,7.30 ന് റവ.ഫാ.ജോസ് കപ്യാരുമലയുടെ പ്രസംഗം, ജനുവരി 5 രാവിലെ 6.45 ന് വി.കര്‍ബാന,10.30 ന് റവ.ഫാ.സോണി വടയാപറമ്പിലിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കുര്‍ബാന,റവ.ഫാ.ജിന്റോ തട്ടുപറമ്പിലിന്റെ തിരുനാള്‍ സന്ദേശം,12 മണിക്ക് ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും.തുടര്‍ന്ന് 1 മണിക്ക നേര്‍ച്ച ഭക്ഷണത്തോടെ തിരുനാള്‍ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *